133 കേന്ദ്രങ്ങളിലായി ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും. ബുധനാഴ്ച്ചയുള്ള കുട്ടികളുടെ വാക്‌സിൻ വിതരത്തിൽ തടസം ഉണ്ടാകില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എറണാകുളം തുടങ്ങി പുതിയ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ആരംഭിക്കും. 133 കേന്ദ്രങ്ങളിൽ 100 പേർക്ക് വീതം  വാക്‌സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തിൽ പോലീസുകാർക്ക് വാക്‌സിൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. തുടർന്നുള്ള മുൻഗണന വിവിധ സേന വിഭാഗങ്ങൾ, റവന്യു വകുപ്പ്, മുൻസിപ്പൽ ജീവക്കാർ തുടങ്ങിയവർക്കാണ്.