അബുദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ചൊവ്വാഴ്ച രാത്രിയോടെയാണ് മുടല്‍മഞ്ഞ് ശക്തമായത്. ഇതോടെ ചില പ്രധാന റോഡുകളില്‍ അധികൃതര്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി.
അബുദാബി-ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ സമീഹ്-ദുബൈ മക്തൂം ബിന്‍ റാഷിദ് റോഡ്, അബുദാബി – അല്‍ ഐന്‍ റോഡ്, അല്‍ ഫയാഹ് റോഡ്(ട്രക്ക് റോഡ്), അബുദാബി-സൈ്വഹാന്‍ റോഡ് എന്നിവിടങ്ങളിലാണ് വേഗ നിയന്ത്രണമുള്ളത്. ഇവിടങ്ങളില്‍ പരമാവധി 80 കിലോമീറ്ററാണ് വേഗപരിധി.