അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് താമസം തുടരുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ രേഖകള്‍ പുതുക്കുന്നതിനുള്ള കാലാവധി ജനുവരി 31ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഒരുലക്ഷത്തില്‍ അധികം ആളുകള്‍ നിയമപരമായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നതായാണ് കണക്ക്. ഇതുവരെ അയ്യായിരത്തോളം ആളുകള്‍ മാത്രമാണ് രേഖകള്‍ പുതുക്കിയിട്ടുള്ളത്.