ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് ഡങ്കിപ്പനി: ജാഗ്രതാ നിര്‍ദ്ദേശം

ആലപ്പുഴ : ജില്ലയില്‍ രണ്ട് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുക് വളരാന്‍ ഇടയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍ദ്ദേശിച്ചു.

ഡെങ്കിപ്പനി പരത്തുന്ന കൊതുക് ശുദ്ധ ജലത്തില്‍ ആണ് മുട്ടയിട്ട് പെരുകുന്നത്. കൂത്താടി നിയന്ത്രണത്തിനായി ഉറവിട നശീകരണം ഉറപ്പാക്കിയില്ലെങ്കില്‍ രോഗ വ്യാപനം കൂടും. ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങള്‍ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌ക്കരിക്കുക. റെഫ്രിജറേറ്ററിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കിടയിലെ പാത്രം, വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെളളം ആഴ്ചയില്‍ ഒരിക്കല്‍ മാറ്റി കൊതുകു  വളരുന്നില്ല എന്നുറപ്പാക്കുക.വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍, സിമന്റ് തൊട്ടികള്‍ തുടങ്ങിയ ആഴ്ചയില്‍ ഒരുക്കല്‍ നന്നായി  ഉരച്ചുകഴുകിയ ശേഷം വെള്ളം ശേഖരിക്കുക കൊതുകു കടക്കാത്ത വിധം വലയോ, തുണിയോ കൊണ്ട് പൂര്‍ണ്ണമായ് മൂടുക. കരിക്കിന്‍തൊണ്ട്,  മച്ചിങ്ങ, ചിരട്ടകള്‍, കമുകിന്‍ പാള, മരപ്പൊത്തുകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.

റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കുക.ടെറസിലേയും സണ്‍ഷേഡിലെയും വെള്ളം ഒഴുക്കിക്കളയുക. പാഴ്‌ചെടികളും ചപ്പുചവറുകളും യഥാസമയം  നീക്കം ചെയ്ത് വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. അങ്കോലചെടിയുടെ ( വേലിചെടിയുടെ ) കൂമ്പ് വെട്ടി മാറ്റുക. പ്ലാസ്റ്റിക് വേലിയുടെ അടിഭാഗത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കരുത്.സെപ്റ്റിക്ക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുകുവല കൊണ്ട് മൂടിക്കെട്ടുക.

പാഴ്‌ച്ചെടികള്‍ വെട്ടിക്കളയണം ഉപയോഗിക്കാത്ത കിണര്‍, കുളം, വെള്ളക്കെട്ട് എന്നിവിടങ്ങളില്‍ ഗപ്പി മല്‍സ്യം വളര്‍ത്തുക, വാതിലുകള്‍, ജനാലകള്‍ എയര്‍ഹോളുകള്‍, എന്നിവിടങ്ങളില്‍ വല പിടിപ്പിക്കുന്നതും കൊതുകുവലയുടെ ശരിയായ ഉപയോഗവും പ്രോത്സാഹിപ്പിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം( ഡ്രൈഡേ ആചരണം) നടത്തുക. പനി  സ്വയം ചികിത്സ പാടില്ലെന്ന് ജില്ല മെ!ഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.