രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സാധിക്കുന്നതല്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം സംഭവിച്ചേക്കാം.
രാജ്യത്ത് ലോക്ഡൗണ്‍ അണ്‍ലോക്കിങ് ആരംഭിച്ചത് മുതല്‍ അതിന് അനുസരിച്ചുള്ള പ്രതികരണമല്ല ജനങ്ങളില്‍നിന്നും ഉണ്ടായിട്ടുള്ളത്. കോവിഡ് ഒന്ന്, രണ്ട് തരംഗങ്ങളില്നിന്നും ജനങ്ങള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു, ജനങ്ങള്‍ ഒത്തുചേരുന്നു. ദേശിയ തലത്തില്‍ കേസുകളുടെ എണ്ണം ഉയരാന്‍ സമയം എടുത്തേയ്ക്കും. എങ്കിലും ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിച്ചേക്കും, അല്ലെങ്കില്‍ കുറച്ച് നീളാം ‘ രണ്‍ദീപ് ഗുലേറിയ ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.