സ്‌കൂള്‍ തുറക്കുന്നത് ഭൂരിപക്ഷത്തിനും വാക്സിന്‍ നല്‍കിയശേഷം: കേന്ദ്രം

ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ഭൂരിപക്ഷത്തിനും കോവിഡ് വാക്സിന്‍ നല്‍കിയശേഷമേ സ്‌കൂളുകള്‍ തുറക്കുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നിച്ചിരിക്കേണ്ടിവരും. ഇത് കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കും. അതിനാലാണ് നിലവില്‍ വാക്സിനേഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും നീതി അയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പേരില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ശരിയല്ല. നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാണ് നിലവില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിരിക്കുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയാല്‍ കേസുകള്‍ വീണ്ടും ഉയര്‍ന്നേക്കും. സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ രോഗ വ്യാപനം കൂടുകയും സ്‌കൂളുകള്‍ വീണ്ടും അടക്കേണ്ടിയുംവന്നു. കുട്ടികളെയും അധ്യാപകരെയും വീണ്ടും ആ അവസ്ഥയിലേക്ക് തള്ളിവിടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.