നിമികളുടെ വ്യാജ പതിപ്പ് നിര്‍മ്മാണത്തിന് എതിരെ കേന്ദ്ര ബില്‍

ന്യൂഡല്‍ഹി: സിനിമയുടെ വ്യാജപതിപ്പ് നിര്‍മ്മിച്ചാല്‍ ജയില്‍ശിക്ഷ ലഭിക്കുന്ന തരത്തില്‍ കരട് ബില്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമം 2021 പ്രകാരം വ്യാജ പതിപ്പ് നിര്‍മ്മിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും മൂന്നു ലക്ഷം പിഴയും ഈടാക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു. പൈറസിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളില്‍ ശക്തമായ പരാതികള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.

പുതിയ നിയമ ഭേദഗതി പ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിലും ചിത്രത്തിന്റെ പ്രദര്‍ശന അനുമതിയിലും ഉള്‍പ്പെടെ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയും. കരട് നിയമത്തില്‍ ജൂലൈ രണ്ട് വരെ പൊതുജനങ്ങള്‍ക്ക് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിപ്രായങ്ങള്‍ അറിയിക്കാം.