ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിച്ചേക്കും

വാഷിങ്ടണ്‍: ഫൈസറിന്റെ കോവിഡ് വാക്സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഫൈസര്‍ സി.ഇ.ഒ അല്‍ബര്‍ട്ട് ബോല പറഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം 200 കോടി ഡോസ് വാക്സിന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൈസര്‍ വാക്സിനുകൂടി ഉപയോഗ അനുമതി ലഭിക്കുന്നതോടെ രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.