ലോക്ഡൗണില്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്കും മുഴുവന്‍ ശമ്പളം: കേന്ദ്രം

Modi govt to treat Central Government workers on duty if they stayed at home during lockdowns

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗന്‍ മൂലം ജോലിക്ക് ഹാജരാകാന്‍ സാധിക്കാതിരുന്ന മുഴുവന്‍ കേന്ദ്ര ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ അവസാനംവരെ ലോക്ഡൗണിനെ തുടര്‍ന്ന് ജോലിക്ക് ഹാജരാകാതെ വീട്ടില്‍തന്നെ തുടര്‍ന്ന ജീവനക്കാരെ ‘ഓണ്‍ ഡ്യൂട്ടി’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ശമ്പളവും നല്‍കാനാണ് കേന്ദ്ര തീരുമാനം.

ജൂണ്‍ എട്ടിന് ഇറങ്ങിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ഥിര ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ തുടങ്ങി എല്ലാ വിഭാഗത്തിലെയും ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും.