കാശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി: ട്വിറ്ററിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം

According to the source, Central Government will take strict actions against twitter

ന്യൂഡല്‍ഹി: ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്ററിന് എതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ പുതിയ ഐ.ടി നിയമപ്രകാരം സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിന്റെ ട്വീപ് ലൈഫ് വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പിലാണ് ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്.

ഭൂപടത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ വികലമായ ഭൂപടം നല്‍കിയതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

ഭൂപട വിഷയത്തില്‍ ട്വിറ്ററിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു. എന്നാല്‍ ട്വിറ്റര്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതുര്‍ ആണ് രാജിവെച്ചത്.