2 doses of Covid vaccine provide 98 per cent protection from death, says Govt
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നവര്‍ക്ക് മരണ സാധ്യത 98 ശതമാനം കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒറ്റ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഇത് 92 ശതമാനമാണ്. പഞ്ചാബിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിശദീകരണം.
പഞ്ചാബിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് പഠനം നടത്തിയത്. വാക്സിന് സ്വീകരിക്കാത്ത 4868 പോലീസ് ഉദ്യോഗസ്ഥരില്‍ 15 പേര് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ആയിരത്തില്‍ 3.08 ആണ് മരണ അനുപാതം.