India plan to build anti drone system to defense terrorist attacks
ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണ പശ്ചാത്തലത്തില്‍ വ്യോമ മേഘലയില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യം 10 ആന്റി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിരോധ നിര്‍മ്മാണത്തിന്റെ ഭാഗമായി ഇന്ത്യന്‍ കമ്പനികളില്‍നിന്നും വ്യോമസേന ടെന്‍ഡറുകള്‍ ക്ഷണിച്ചു.
മിസൈല്‍ അടക്കമുള്ള വലിയ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ രാജ്യം പര്യാപ്തമാണെങ്കിലും ചെറു ഡ്രോണുകള്‍ ഉപയോഗിച്ച് അടുത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നിലവില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. സമീപ കാലയളവില്‍ ഉണ്ടായ ചെറിയ ആക്രമണങ്ങളെ സൂചനകളായി വിലയിരുത്തി ഭാവിയില്‍ സമാന ആക്രമണങ്ങളെ നിര്‍വീര്യമാക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന തീരുമാനത്തിലാണ് കേന്ദ്രം പുതിയ നടപടിയിലേക്ക് കടന്നത്. ഡ്രോണുകളെ ആകാശത്തുവെച്ച് തിരിച്ചറിയാനും ട്രാക്കുചെയ്ത് ആകാശത്തുവെച്ചുതന്നെ തകര്‍ത്തുകളയാനുമുള്ള സംവിധാനമാണ് കേന്ദ്രം ഒരുക്കുന്നത്.