Nirmala Sitharaman hosts women ministers at high tea at her residence
ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ മറ്റ് വനിതാ മന്ത്രിമാര്‍ക്ക് വിരുന്നൊരുക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്. വനിതാ മന്ത്രിമാരില്‍ ഏറ്റവും മുതിര്‍ന്ന മന്ത്രികൂടിയാണ് നിര്‍മ്മലാ സീതാരാമന്.സ്മൃതി ഇറാനി, മീനാക്ഷി ലെഖി, അനുപ്രിയ പട്ടേല്‍, സാധ്വി നിരഞ്ജന് ജ്യോതി, രേണുക സിംഗ്, അന്നപൂര്‍ണ ദേവി, ഭാരതി പവാര്‍, ശോഭ കരന്ദ്ലജെ, ദര്ശന് സര്‍ദോഷ്, പ്രതിമ ഭൌമിക് എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു.
പുന:സംഘടനയ്ക്ക് ശേഷം പതിനൊന്ന് വനിതാ മന്ത്രിമാര്‍ ആണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. സ്മൃതി ഇറാനി വനിതാ-ശിശു വികസന വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ഗ്രാമവികസന സഹമന്ത്രി ജ്യോതിക്ക് ഭക്ഷ്യയ്ക്ക് സിവില്‍ സപ്ലൈസ്, ഉപഭോക്തൃ വകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. രേണുക സിംഗ് ഗോത്രകാര്യ സഹമന്ത്രിയാണ്.