ടോക്കിയോ ഒളിംപിക്‌സ് : ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

Pm Modi will meet Indian Olympics team

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിന് പുറപ്പെടുന്ന ഇന്ത്യന്‍ അത്ലറ്റുകളുടെ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ആശയവിനിമയം നടത്തുന്നത്.

ഗെയിമുകളില്‍ പങ്കെടുക്കുന്നതിന് മുമ്പായി അത്‌ലറ്റുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. ടോക്കിയോ-2020 ല്‍ ഇന്ത്യയുടെ സംഘത്തെ സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം അടുത്തിടെ അവലോകനം ചെയ്തിരുന്നു. ചില കായികതാരങ്ങളുടെ പ്രചോദനാത്മക യാത്രകളെക്കുറിച്ചും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ചര്‍ച്ച ചെയ്തിരുന്നു, കൂടാതെ രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും ഇന്ത്യന്‍ താരങ്ങളെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കാനും ആഹ്വാനം ചെയ്തിരുന്നു.