പിഎംഇ-ഡ്രൈവ് പദ്ധതി: ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക്് സബ്‌സിഡി രണ്ട് വര്‍ഷംകൂടി നീട്ടി

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചിട്ടുള്ള പിഎംഇ-ഡ്രൈവ് പദ്ധതി രണ്ട് വര്‍ഷംകൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയില്‍ 1000 കോടി രൂപയുടെ വര്‍ധനവും കേന്ദ്രം വരുത്തിയിട്ടുണ്ട്.

വലിയ സ്വീകാര്യത ലഭിച്ച പദ്ധതിയാണ് പിഎംഇ-ഡ്രൈവ് പദ്ധതി. കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതി അവസാനിച്ചിരുന്നു. പദ്ധതി നീട്ടിയതുപ്രകാരം സബ്‌സിഡി ക്ലെയിം ചെയ്യാനുള്ള അവസാന തീയതി 2027 ഡിസംബര്‍ 31 ആയി നിശ്ചയിച്ചിട്ടുണ്ട്.