Indian Army Grants Permanent Commission To 147 More Women SSC Officers
ന്യൂഡല്‍ഹി : കൂടുതല്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍(പിസി) പദവി നല്‍കി ഇന്ത്യന്‍ സൈന്യം. ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനിലെ 147 വനിതാ ഓഫീസര്‍മാര്‍ക്ക് കൂടിയാണ് സ്ഥിരം കമ്മീഷന്‍ പദവി നല്‍കിയത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എസ്എസ്സി ഓഫീസര്‍മാരായ വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കമാന്റ് പോസ്റ്റിംഗ് ഉള്‍പ്പെടെ നല്‍കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സെലക്ഷന്‍ നടത്തുകയും അതിന്റെ ഫലം പുറത്തുവിടുകയും ചെയ്തു.