കശ്മീരിലെ ലഡാക്കിൽ 750 കോടി ചിലവിൽ കേന്ദ്ര സർവകലാശാല എത്തുന്നു: മന്ത്രി അനുരാഗ് താക്കൂർ

ന്യൂഡൽഹി: വികസനത്തിന്റെ ദീപം കശ്‍മീരിലേക്ക് കൊണ്ടുവരുമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കുന്നു. വികസനത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും ഭാഗമായി ലഡാക്കിൽ ആദ്യമായി കേന്ദ്ര സർവകലാശാല ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. 750 കോടി രൂപ സർവകലാശാല പൂർത്തിയാക്കുന്നതിനായി നീക്കിവെക്കുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.

ലഡാക്കിൽ ഉന്നത വിദ്യാഭ്യാസ സർവകലാശാല വരുന്നതോടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുള്ള പ്രാദേശിക ഏറ്റക്കുറച്ചിലുകൾക്ക് പരിഹാരമാകും. ലഡാക്ക്, ജമ്മുകശ്മീർ എന്നിവ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയതിനാൽ ലഡാക്കിലെ സർവകലാശാല ജമ്മുകശ്‍മീരിലെ സർവകലാശാലയുടെ അധികാരപരിധിക്ക് കീഴിലായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.