കഴിഞ്ഞ ദിവസങ്ങളിൽ പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ സബ്ദമുണ്ടാക്കിയ പ്രതിപക്ഷത്തിന് രാജ്യസഭയിൽ ഫലപ്രദമായി മറുപടി നൽകുന്ന ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിടാനാകാതെ പ്രതിപക്ഷത്തിന് തല കുനിക്കേണ്ടി വന്നു. ശാരീരികമായി ആക്രമിക്കുക എന്ന തന്ത്രം അങ്ങനെ ആണ് പ്രതിപക്ഷം പുറത്തെടുത്തത്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ സംസാരിക്കാൻ അനുവദിക്കാതെ തൃണമൂൽ എംപി ശന്തനു സെൻ അദ്ദേഹത്തിന്റെ കൈയിലുണ്ടായ പേപ്പറുകൾ തട്ടിപ്പറിച്ചു വാങ്ങുകയും അത് വലിച്ചുകീറി രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗിനെതിരെ വലിച്ചെറിയുകയും ചെയ്തു.