ദേശീയ പാത നിർമാണം റെക്കോർഡ് വേഗത്തിലാക്കി കേന്ദ്രസർക്കാർ

ലോക്ക്ഡൗൺ കാലയളവ് പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്രസർക്കാർ ദേശീയപാത നിർമാണം റെക്കോർഡ് വേഗത്തിലാക്കിയിരിക്കുകയാണ്. ദേശീയപാത നിർമാണം 2020-21 ൽ പ്രതിദിനം 36.5 കിലോമീറ്ററായി ഉയർന്നു. ദേശീയപാതകളുടെ എക്കാലത്തെയും ഉയർന്ന വേഗതയാണിതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു.

21 മണിക്കൂറിനുള്ളിൽ 26 കിലോമീറ്റർ സിംഗിൾ ലെയ്ൻ ബിറ്റുമിൻ റോഡും 24 മണിക്കൂറിനുള്ളിൽ 2.5 കിലോമീറ്റർ 4 വരി കോൺക്രീറ്റ് റോഡും നിർമിച്ച് ഇന്ത്യ ലോക റെക്കോർഡ് സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു. നയമാർഗ്ഗനിർദേശങ്ങൾ പുതുക്കുന്നതിനും ഗുണനിലവാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുമായി ഗുണനിലവാര നിയന്ത്രണ സംവിധാനം സജ്ജമാക്കി. ഗുണനിലവാരം ഉറപ്പാക്കാനായി ഐആർസി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായും മന്ത്രി വ്യക്തമാക്കി.