ശ്രീനഗര്‍: കാര്‍ഗില്‍ വിജയ് ദിവസില്‍ ബാരാമുള്ളയിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദാഗര്‍ യുദ്ധ സ്മാരകത്തിലാണ് രാഷ്ട്രപതി പുഷ്പചക്രം അര്‍പ്പിച്ചത്. ആദ്യം കാര്‍ഗിലിലാണ് ചടങ്ങ് നടത്താന്‍ പദ്ധതിയിട്ടിരുന്നത് എങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബാരാമുള്ളയിലേക്ക് മാറ്റുകയായിരുന്നു.
19-ാം കരസേനാ ബറ്റാലിയനാണ് കാര്‍ഗിലിലെ അതിര്‍ത്തി സ്വന്തം ജീവന് ബലി യര്‍പ്പിച്ചുകൊണ്ട് സംരക്ഷിച്ചത്. സമാനതകളില്ലാത്ത ധീരതയും, വീരതയും, ത്യാഗവുമാണ് സൈനികരുടേത്. ഇന്ത്യന്‍ സൈനികര്‍ ചരിത്രം രചിക്കുകയായിരുന്നുവെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.