ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ച്ചയിലേയ്ക്ക് പോകാതെ താങ്ങി നിര്‍ത്തുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ഇതുവരെ വിതരണം ചെയ്തത് 1.15 ലക്ഷം കോടി രൂപ. 2019 ഫെബ്രുവരി 24ന് ആരംഭിച്ച പദ്ധതിയിലൂടെയാണ് കുറഞ്ഞ കാലയളവിനുള്ള ഇത്രയും തുക കര്‍ഷകരിലേയ്ക്ക് എത്തിക്കാന്‍ സര്‍ക്കാരിനായത്.
14 കോടിയിലധികം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. എന്നാല്‍ 40 ലക്ഷം അനര്‍ഹരും പദ്ധതിയുടെ ആനുകൂല്യം ഉപയോഗിച്ചുപോരുന്നതായും, ഇവരില്‍നിന്നും തുക തിരികെവാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.