Prime Minister Narendra Modi will be launching e-RUPI, The electronic voucher-based digital payment system on Monday
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-റുപി എന്ന പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ പെയ്മെന്റ്സ് കോര്‍പ്പറേഷന്റെ കീഴില്‍ ഇലക്ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പെയ്മെന്റ് സിസ്റ്റം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും.
ഡിജിറ്റല്‍ പേയ്മെന്റിനുള്ള പണരഹിതവും സമ്പര്‍ക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കള്‍ക്ക് കാര്‍ഡ്, ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ആക്സസ് ഇല്ലാതെ സേവന ദാതാവില്‍ വൗച്ചര്‍ റെഡീം ചെയ്യാന്‍ കഴിയും. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ യുപിഐ പ്ലാറ്റ്ഫോമില്‍ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്.