പി.വി സിന്ധുവിന് അഭിനന്ദനുവുമായി പ്രധാനമന്ത്രി

ടോക്യോ : ഒളിമ്പിക്സില്‍ രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ‘ ഈ താര പ്രകടനത്തില്‍ നാമെല്ലാവരും ആഹ്ലാദിക്കുന്നു, വെങ്കലം നേടിയതിന് അഭിനന്ദനങ്ങള്‍ . പി.വി സിന്ധു ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യന്‍മാരില്‍ ഒരാളുമാണ്.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രണ്ടാം തവണയാണ് സിന്ധു രാജ്യത്തിനായി ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്. റിയോ ഒളിംപിക്‌സില്‍ സിന്ധു രാജ്യത്തിനായി വെള്ളി നേടിയിരുന്നു.