കര്‍ണാടകയില്‍ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബസവരാജ് എസ് ബൊമ്മെ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് പുതിയ മന്ത്രിമാരെ അണിനിരത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
ബംഗളൂരുവിലെ രാജ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹലോട്ട് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും ചടങ്ങില്‍ പങ്കെടുത്തു.
പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിക്കൊണ്ടാണ് പുതിയ മന്ത്രിസഭാ രൂപീകരണം നടന്നിരിക്കുന്നത്. ഒബിസി വിഭാഗത്തില്‍ നിന്നും വൊക്കലിംഗ സമുദായത്തില്‍ നിന്നും ഏഴ് മന്ത്രിമാര്‍ വീതമുണ്ട്. ലിംഗായത്ത് സമുദായത്തില്‍ നിന്നും എട്ടും, എസ് സി വിഭാഗത്തില്‍ നിന്നും മൂന്നും എസ് ടി വിഭാഗത്തില്‍ നിന്നും ഒരാളെയും ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള രണ്ട് പേരെയും തിരഞ്ഞെടുത്തു.