അഫ്ഗാനില്‍നിന്നും ഇനിയും 400 പേരെ ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍നിന്ന് ഇനിയും 400 പേരെ ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ. ഇക്കാര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചു. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ എതിര്‍ക്കുന്നതായും അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഇന്ത്യ അമേരിക്കയെ അറിയിച്ചു.

വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി. വ്യോമസേനയുടെ വിമാനം ഇന്നലെത്തന്നെ അഫ്ഗാനിലെത്തി.

അതേസമയം ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ അവസാനിപ്പിച്ചു. ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിവര്‍ഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ അഫ്ഗാനുമായി നടത്തിയിരുന്നത്.