ലയണല്‍ മെസ്സിയുടെ കണ്ണുനീര്‍ പതിഞ്ഞ ടിഷ്യു പേപ്പറിന് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവില

ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കണ്ണുതുടക്കാന്‍ ഉപയോഗിച്ച ടിഷ്യു പേപ്പറിന് വില ഒരു മില്യന്‍ ഡോളര്‍. ബാഴ്സലോണയില്‍ നിന്നും പടിയിറങ്ങവേ വികാര നിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തിനിടയില്‍ മെസി കണ്ണുനീര്‍ തുടച്ച ടിഷ്യു പേപ്പറാണ് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവിലയായി ഇപ്പോള്‍ ലേലത്തിന് വെച്ചിരിക്കുന്നത്.

ബാഴ്സലോണയിലെ വിടവാങ്ങല്‍ പ്രസംഗത്തിനിടെ കണ്ണുനിറഞ്ഞ മെസിക്ക് സദസ്സിലുണ്ടായിരുന്ന ഭാര്യ അന്റോണെല്ലയാണ് ടിഷ്യു പേപ്പര്‍ കൈമാറിയത്. ചടങ്ങില്‍ പങ്കെടുത്ത ഒരു വ്യക്തി ഈ ടിഷ്യു പേപ്പര്‍ കൈക്കലാക്കുകയായും വില്‍പ്പനക്ക് വെക്കുകയുമായിരുന്നു.