മിസ് യു ക്യാപ്റ്റന്‍: പിണറായിയെ പരിഹസിച്ച് കെ. സുര്രേന്ദന്‍

കൊച്ചി: സംസ്ഥാനത്തെ കോവിഡ് റിപ്പോര്‍ട്ട് നിരക്ക് കുതിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാര്‍ സ്വീകരിച്ച അശാസ്ത്രീയമായ നിലപാടുകളാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുഖ്യമന്ത്രിയുടെ ആറുമണിയിലെ വാര്‍ത്താ സമ്മേളനത്തിനായി കൊതിക്കുന്നതായും അദ്ദേഹത്തെ ‘മിസ്’ ചെയ്യുന്നതായും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളെ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. അശാസ്ത്രീയവും അസംബന്ധവും നിറഞ്ഞ വിലക്കുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതുവഴി ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം കുറിച്ചു.