കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ മദ്യവില്‍പ്പന പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളില്‍ മദ്യവില്‍പ്പന പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു ഇന്റര്‍വ്യൂവില്‍ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാന്റിലെ ഒഴിഞ്ഞ കടകളെയാവും ഇതിനായി തിരഞ്ഞെടുക്കുക. സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും സ്റ്റാന്റുകളില്‍ നിയമപരമായ രീതിയില്‍ മദ്യവില്‍പ്പന നടക്കുക. എന്നാല്‍ മദ്യശാല വരുന്നതുകൊണ്ട് യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനുള്ള എല്ല മാര്‍ഗങ്ങളും സ്വീകരിക്കും. സ്റ്റാന്റില്‍ മദ്യശാല ഉള്ളതുകൊണ്ടുമാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.