പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ 

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കമ്പ്യൂട്ടറുകളുടെയും ഇന്റര്‍നെറ്റിന്റെയും അഭാവംമൂലം പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. വിഷയം സെപ്റ്റംബര്‍ 13ന് കോടതി പരിഗണിക്കും.
മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ്സ്‌വണ്‍ മൂല്യനിര്‍ണയം സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. പരീക്ഷ ഓണ്‍ലൈന്‍ ആക്കിയാല്‍ കമ്പ്യൂട്ടറുകളുടെയും ഇന്റര്‍നെറ്റിന്റെയും അഭാവം മൂലം പല കുട്ടികളും പരീക്ഷയില്‍നിന്നും പുറത്താകും. ഈ സാഹചര്യം ഒഴിവാക്കണമെന്നും കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും കേരളം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.