ഗോവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാളിനോട് അനുബന്ധിച്ച് 71 അനാഥാലയങ്ങള്‍ക്കും 71 ഡയാലിസിസ് രോഗികള്‍ക്കും ധനസഹായം പ്രഖ്യാപിച്ച് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള.
ധനസഹായത്തിന് അര്‍ഹതപ്പെട്ടവര്‍ ഗോവ രാജ്ഭവനില്‍ ഈ മാസം 30ന് അകം അപേക്ഷ സമര്‍പ്പിക്കണം. ഡയാലിസിസ് രോഗികള്‍ തങ്ങളുടെ ചികിത്സാ വിവരങ്ങളും ആശുപത്രിയുടെ രേഖകളും സഹിതമാണ് അപേക്ഷിക്കേണ്ടത്. ആദ്യം ലഭിക്കുന്ന അപേക്ഷകളാകും പരിഗണിക്കുക.