കുവൈത്ത് സിറ്റി: സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്. സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഈ വര്‍ഷം 2089 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. ഇതേ കാലയളവില്‍ 10780 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനം നല്‍കിയതായും വ്യക്തമാക്കുന്നു.
ആരോഗ്യ മേഖലയില്‍ 602 പേര്‍ക്കും, അധ്യാപക മേഘലയില്‍ 698 പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. അതേസമയം ഇസ്ലാമികകാര്യം, നിയമം എന്നീ വകുപ്പുകളില്‍ പ്രവാസികളുടെ എണ്ണം വര്‍ധിച്ചതായുഗ കണക്ക് വ്യക്തമാക്കുന്നു.