ആര്‍.ടി.പി.സി.ആറിന് 500 രൂപ: സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദുചെയ്ത് ഹൈക്കോടതി. ലാബ് ഉടമകളുടെ ഹര്‍ജി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്തുവേണം നിരക്ക് തീരുമാനിക്കനെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ലാബ് ഉടമകളുമായി ചര്‍ച്ചചെയ്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിരക്ക് തീരുമാനിക്കമെന്നാണ് മുമ്പ് ഐ.സി.എം.ആര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ ലാബ് ഉടമകള്‍ക്കുമേല്‍ സമ്മര്‍ദം ഉണ്ടായി. 500 രൂപ എന്ന നിരക്ക് ലാബുകള്‍ക്ക് താങ്ങാവുന്നതല്ലായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.