രാജ്യത്ത് 70 ശതമാനംപേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ മുഴുവന്‍ ജനസംഖ്യയുടെ 70 ശതമാനം കവിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 91.47 കോടി വാക്‌സിനുകള്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു.
ഈ മാസം അവസാനത്തോടെ 100 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 25 ശതമാനവും രണ്ട് ഡോസും സ്വീകരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.