സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകര്‍

ഒസ്സോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടു. ഫിലിപ്പിന്‍സ് മാധ്യമ പ്രവര്‍ത്തകയായ മരിയ റെസ്സ, റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായ ദിമിത്രി മുറാതോവ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ഇരുരാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. റാപ്പ്‌ലര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സി.ഇ.ഒയാണ് മരിയ റെസ, നോവായ ഗസറ്റെ എന്ന റഷ്യന്‍ ദിനപത്രത്തിന്റെ ചിഫ് എഡിറ്ററാണ് ദിമിത്രി മുറാദോവ്.