പ്രവാസികള്‍ക്ക് അഞ്ച് ലക്ഷംവരെ ലോണ്‍: നാല് ലക്ഷം തിരിച്ചടച്ചാല്‍മതി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും സ്വയം തൊഴില്‍ സ്വപ്‌നമായി കരുതുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. നോര്‍ക്കയുമായി സഹകരിച്ച് പ്രവാസി ഭദ്രത മൈക്രോ പദ്ധതിയിലൂടെ പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ വായ്പയായി ലഭിക്കും.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും, പ്രവാസിയായി തുടരാന്‍ സാധിക്കാതെ നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ആകെ തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപവരെ തിരിച്ചടവില്‍ സബ്‌സീഡി ലഭിക്കും. കൂടാതെ കൃത്യമായി പണം തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശയില്‍ മൂന്നു ശതമാനവും സബ്‌സീഡി ലഭിക്കും.
നിലവില്‍ കെ.എസ്.എഫ്.ഇ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ദേശസാത്കൃത ബാങ്കുകളിലൂടെയും കേരള ബാങ്ക് ഉള്‍പ്പടെയുള്ള സൊസൈറ്റികള്‍വഴിയും പദ്ധതി വിപുലപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പദ്ധതിയെക്കുറിച്ച് കൂടുതലായി അറിയുന്നതിന് ബന്ധപ്പെടുക: 88020 12345