തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് മിനിമം പത്ത് രൂപ ആയേക്കും. ബസ് ഉടമകളുടെ അസോസിയേഷനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ്ജ് വര്‍ധനവില്‍ അനുകൂല നിലപാട് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലും വര്‍ധനവ് വേണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ധനവില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍നിന്നും 12 രൂപയായി ഉയര്‍ത്തണം, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍നിന്നും ഒരു രൂപയായി ഉയര്‍ത്തുക, കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും മുന്നോട്ടുവച്ചിരുന്നത്.