മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്. എര്‍ത്ത് ഡാം ബലപ്പെടുത്തണമെന്നും അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.
തമിഴ്‌നാട് ഉന്നയിച്ച ആവശ്യങ്ങളാണ് കത്തിലൂടെ കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യപ്രകാരം ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കുന്നതിന് കേരളം അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് ആ ഉത്തരവ് മരവിപ്പിച്ചിരുന്നു.