തിരുവനന്തപുരം: പത്തനംതിട്ട കോട്ടാങ്ങള്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും പിന്നീടത് വിവാദമാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും ബാലാവശകായ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.
സംഭവത്തില്‍ ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. കുട്ടികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ബാഡ്ജ് ധരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയാണെന്ന് കൃഷ്ണദാസ് പരാതിയില്‍ ആരോപിച്ചിരുന്നു.