കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ബാങ്ക് സ്വകാര്യവത്കരണത്തിന് എതിരെ ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ രാജ്യ വ്യാപക പ്രതിഷേധം ഇന്ന് മുതല്‍ ആരംഭിച്ചു. ഒമ്പത് തൊഴിലാളി യൂണിയനുകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന് ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.
പൊതു-സ്വകാര്യ-ഗ്രാമീണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിക്കും. ഞായറാഴ്ച അവധി ആയതിനാല്‍ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകളെ പണിമുടക്ക് ബാധിച്ചേക്കില്ലെന്നാണ് കണക്കുകൂട്ടല്‍.