ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ സാമൂഹികനീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനും യോജിച്ച് നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിയുടെ ഉദ്ഘാടനം ചെറുതോണി ടൗണ്‍ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അവര്‍ക്കാവശ്യമായ സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഇടുക്കി ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് ശുഭയാത്ര പദ്ധതിയിലൂടെ നല്‍കുന്ന ഇലക്ട്രോണിക്‌സ് ചെയറുകളുടെയും ഹസ്തദാനം പദ്ധതിയിലൂടെ നല്‍കുന്ന സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവുമാണ് ചെറുതോണി ടൗണ്‍ ഹാളില്‍ നടത്തിയത്. ആറു പേര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകളും 12 പേര്‍ക്ക് 20,000 രൂപയും വിതരണം ചെയ്തു.