വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം: വിഷാംശം പൂര്‍മായും നീങ്ങി

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം. ശരീരത്തില്‍നിന്നും വിഷത്തിന്റെ അംശങ്ങള്‍ പൂര്‍ണമായും നീങ്ങി. പാമ്പിന്റെ കടിയേറ്റ മുറിവ് ഇനിയും ഉണങ്ങാനുണ്ട്. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് നിലവില്‍ സുരേഷിന് ഉള്ളതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് നിലമ്പൂരുവെച്ച് മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിന് ഇടയിലാണ് സുരേഷിന് പാമ്പിന്റെ കടിയേറ്റത്. ഉടന്‍തന്നെ സുരേഷ് പാമ്പിനെ താഴെയിട്ടെങ്കിലും കാഴ്ചക്കാര്‍ക്ക് അപകടമുണ്ടാകുന്നതിന് മുമ്പുതന്നെ പാമ്പിനെ പിടികൂടി സുരക്ഷിതമായ കൂടിലേയ്ക്ക് സുരേഷ് മാറ്റിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്നത്.