ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാവരും കോടതി വിധി അംഗീകരിക്കണം. സ്കൂള്‍ യൂണിഫോം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. വിഭജനത്തിന് ശ്രമിക്കുന്നവര്‍ക്ക് കോടതിയുടെ സംരക്ഷണം ലഭിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കര്‍ണാടകയില്‍ ഹിജാബ് നിരോധന പ്രതിഷേധം ശക്തമായി മുന്നേറുകയാണ്. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു അധ്യാപിക രാജിവച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.