ഷാര്‍ജയിലേയ്ക്കുള്ള യാത്രകള്‍ക്ക് റാപിഡ് പി.സി.ആര്‍ ടെസ്റ്റ് ഒഴിവാക്കി

ഷാര്‍ജ: ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. ഷാര്‍ജയുടെ ഔദ്യോഗിക എയര്‍ലൈനായ എയര്‍ അറേബ്യയാണ് ഇക്കാര്യം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കെനിയ, നേപ്പാള്‍, ഈജിപ്ത്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയത്.

അതേസമയം 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം യാത്രക്കാര്‍ കയ്യില്‍ കരുതണം. അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം വ്യക്തമാക്കിയിട്ടില്ല.