ഇന്ത്യ പെട്രോളിന് 10 രൂപ കുറച്ചപ്പോള്‍ ലിറ്ററിന് 30 രൂപ കൂട്ടി പാകിസ്ഥാന്‍

ലോകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ് ഘടനയെ താങ്ങി നിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പെട്രോള്‍ ലിറ്ററിന് പത്ത് രൂപയുടെ കുറവ് അനുവദിച്ചപ്പോള്‍ പെട്രോള്‍ വില 30 രൂപ അധികമായി വര്‍ധിപ്പിച്ച് പാക്കിസ്ഥാന്‍. പെട്രോള്‍ ഡീസല്‍ വിലകള്‍ 30 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പാക് ധനമന്ത്രി മിഫ്താ ഇസ്മയില്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തുന പാകിസ്ഥാനെ സഹായിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണ് വിശദീകരണം. സബ്‌സിഡി നിര്‍ത്തലാക്കുകയു, സര്‍ക്കാര്‍ നികുതി വരുമാനം ഉയര്‍ത്താനും ലക്ഷ്യമിട്ട പദ്ധതികളിലൂടെ ഐ.എം.എഫില്‍ നിന്നുള്ള വായ്പ ലഭ്യമാക്കാനാണ് പാക് ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് മുതല്‍ ഇസ്ലാമാബാദില്‍ ഒരു ലിറ്റര്‍ പെട്രോളിന് 179.86 രൂപയും ഡീസലിന് 174.15 രൂപയുമായാണ് വില ഉയര്‍ന്നത്. ഇതിന് പുറമേ മണ്ണെണ്ണയ്ക്കും മുപ്പത് രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ മണ്ണെണ്ണ 155.56 രൂപയായും ഉയര്‍ന്നു. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നത്.