ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിഷു കൈനീട്ടം നല്‍കി സുരേഷ് ഗോപി

തിരുവനന്തപുരം: ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിഷു കൈനീട്ടം നല്‍കി എം.പി സുരേഷ് ഗോപി. ജഗതി അന്തപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സന്ദര്‍ശകര്‍ക്കായി വിഷുക്കണിയും ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരുന്നു.

അതേസമയം, വടക്കുംനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിന് സുരേഷ് ഗോപി മേല്‍ശാന്തിക്ക് പണം നല്‍കിയത് വിവാദത്തില്‍. ആയിരം രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി മേല്‍ശാന്തിക്ക് നല്‍കിയത്. എന്നാല്‍ മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ പണം സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വിഷു കൈനീട്ടത്തിന്റെ മറവിലുള്ള രാഷ്ട്രീയമാണ് ഇതെന്ന് സി.പി.ഐ നേതാവ് പി. ബാലചന്ദ്രന്‍ എം.എല്‍.എ വിമര്‍ശിച്ചു. അതേസമയം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഒരു രൂപ നോട്ടുകളാണ് കൈനീട്ടം നല്‍കുന്നതിനായി സുരേഷ് ഗോപി റിസര്‍വ് ബാങ്കില്‍നിന്നും മേടിച്ചിട്ടുള്ളത്.