അഗ്നി വീറുകള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ ചൊല്ലി രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുമ്പോള്‍ അഗ്നി വീറുകള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിഷേധങ്ങള്‍ക്കിടെ നടക്കുന്ന അക്രമങ്ങളില്‍ താന്‍ അതീവ ദു:ഖിതനാണ്. പദ്ധതിയിലൂടെ അഗ്‌നിവീറുകള്‍ ആര്‍ജിക്കുന്ന അച്ചടക്കവും കഴിവും അവരെ ഊര്‍ജ്ജസ്വലരായി തൊഴിലെടുക്കാന്‍ പ്രപ്തിയുള്ളവരാക്കി മാറ്റുമെന്നതില്‍ സംശയമില്ല. ഞാനിത് പദ്ധതി പ്രഖ്യാപിച്ച കാലം മുതല്‍ വ്യക്തമാക്കിയതുമാണ്. പദ്ധതിയുടെ കീഴില്‍ പരിശീലനം ലഭിച്ചവരെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ‘- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.