രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന്‍ സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന്‍ സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍.
18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ച്‌ചേര്‍ത്തു.

രാജ്യത്തെ 18 വയസു മുതല്‍ 59 വയസു വരെ പ്രായമുള്ള 77 കോടി ജനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കോവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് എടുത്തിട്ടുണ്ട്.