ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കൺസൾട്ടേഷനുകൾ : പ്രശംസിച് പ്രധാനമന്ത്രി 

ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കൺസൾട്ടേഷനുകളിൽ  നാഴികക്കല്ലു കൈവരിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയിൽ ശക്തമായ ഡിജിറ്റൽ ആരോഗ്യ സംവിധാനം  കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിലുള്ള ഡോക്ടർമാരെ അദ്ദേഹം  അഭിനന്ദിച്ചു. 10 കോടി ടെലി കൺസൾട്ടേഷനുകൾ എന്നത്  ശ്രദ്ധേയമായ നേട്ടമാണ്. ഇന്ത്യയിൽ ശക്തമായ ഡിജിറ്റൽ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എല്ലാ ഡോക്ടർമാരെയും അഭിനന്ദിക്കുന്നതായ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.