സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നൽകാനിടയായ സാഹചര്യം അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷവും കഴിഞ്ഞ വർഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
സൂര്യാഘാതമേറ്റുള്ള മരണം : തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി
