മേഖലാതല അവലോകന യോഗങ്ങൾക്ക് ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടക്കം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾക്ക് ചൊവ്വാഴ്ച (സെപ്റ്റംബർ 26) തിരുവനന്തപുരത്ത് തുടക്കം. നാലു മേഖലകളിലായി നടക്കുന്ന അവലോകനത്തിന്റെ ആദ്യ യോഗമാണു തിരുവനന്തപുരത്തേത്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന യോഗത്തിൽ രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു വരെ ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും.

തിരുവനന്തപുരംകൊല്ലംപത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണു തിരുവനന്തപുരത്ത് നടക്കുന്നത്. 29ന് പാലക്കാട്മലപ്പുറംതൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിലും ഒക്ടോബർ മൂന്നിന് എറണാകുളംഇടുക്കിആലപ്പുഴകോട്ടയം ജില്ലകളുടെ അവലോകന യോഗം എറണാകുളം ബോൾഗാട്ടി പാലസിലും നടക്കും. ഒക്ടോബർ അഞ്ചിന് കാസർകോഡ്കണ്ണൂർവയനാട്കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കൺവൻഷൻ സെന്ററിൽ ചേരും.